Wednesday, February 12, 2020

GANITHAVIJAYAM


സ്രമഗ്രശിക്ഷ ഇടുക്കി അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ 31/01/2020, 01/02/2020 എന്നീ തീയതികളില്‍ മുട്ടം ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടത്തിയ 3,4 ക്ലാസുകളിലെ ഗണിത വിജയം ട്രെയിനിംഗ് നടന്നു. 29 സ്കൂളുകളിലെ അധ്യാപകര്‍ പങ്കെടുത്തു. ക്ലാസുകളിലേക്കാവശ്യമായ ഗണിതലാബ് ഉപകരണം വിതരണം ചെയ്തു. ഓരോ ഉപകരണവും എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്നതിന്‍റെ വിശദമായ ക്ലാസുകളും നടന്നു. 








ഗണിതോത്സവം

ഗണിതോത്സവം   


പഞ്ചായത്ത് തല റിപ്പോര്‍ട്ട്


കുട്ടികളില്‍ ഗണിത പഠനം രസകരമാക്കുന്നതിന് സമഗ്രശിക്ഷ കേരളം അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തിലുള്ള ഗണിതോത്സവം അറക്കുളം, വാഴത്തോപ്പ്, മുട്ടം പഞ്ചായത്തുകളില്‍ ഗണിതോത്സവം ക്യാമ്പ് നടക്കുകയുണ്ടായി.
1. മുട്ടം - എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്
അറക്കുളം ബി.ആര്‍.സി യുടെ കീഴിലുള്ള മുട്ടം ഗ്രാമപഞ്ചായത്തിലെ "ഗണിതോത്സവം 2020" ന്‍റെ ഉദ്ഘാടനം ജനുവരി 16, 17, 18 എന്നീ തീയതികളിലായി  എസ്. റ്റി.എച്ച്.എസ് തുടങ്ങനാട് സ്കൂളില്‍ വെച്ച്  നടത്തപ്പെട്ടു. "ഗണിതം തന്നെ ജീവിതം" എന്ന ആപ്തവാക്യവുമായി നടത്തപ്പെടുന്ന ഗണിതോത്സവം ഉദ്ഘാടനം ചെയ്തത് മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി കുട്ടിയമ്മ മൈക്കിള്‍ ആണ്. ഈശ്വരപ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ച ചടങ്ങില്‍ വിശിഷ്ടവ്യക്തികളെ സ്വാഗതം ചെയ്ത് സംസാരിച്ചത് അറക്കുളം ബി.പി.ഒ മുരുകന്‍ വി അയത്തില്‍ ആണ്. വാര്‍ഡ് മെമ്പര്‍ ശ്രീ ബൈജു കുര്യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവ. ഫാ. ഫ്രാന്‍സീസ് മാട്ടേല്‍, ശ്രീമതി ഷാനി ജോണ്‍( എച്ച്.എം എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്), ബെന്നി അഗസ്റ്റില്‍ (പി.ടി.എ പ്രസിഡന്‍റ് എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്),എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അറക്കുളം ബി.ആര്‍.സി യിലെ സി.ആര്‍.സി.സി വിനീത് ചന്ദ്രന്‍ നന്ദി അര്‍പ്പിച്ചു.
ജനുവരി 16,17,18 തീയതികളില്‍ നടന്ന ഗണിതോത്സവത്തില്‍ 4 സ്ക്കൂളുകളില്‍ നിന്നും 100 കുട്ടികള്‍ ഗണിത അധ്യാപകര്‍, സി.ആര്‍.സി.സി, ആര്‍.ടി , സ്പെഷ്യല്‍ ടീച്ചേഴ്സ് എന്നിവര്‍ പങ്കെടുത്തു. ആതിഥേയരായ തുടങ്ങനാട് സ്ക്കൂളില്‍ നിന്ന് 50 കുട്ടികളും, ബാക്കിയുള്ള സ്കൂളുകളായ ജി.എച്ച്.എസ് കുടയത്തൂര്‍, ജി.എച്ച്.എസ് മുട്ടം, സി.എം.എസ് എച്ച്.എസ് കൂവപ്പള്ളി എന്നീ സ്ക്കൂളുകളില്‍ നിന്ന് 50 കുട്ടികളും ക്യാമ്പില്‍ പങ്കെടുത്തു. ഗണിതത്തോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ ഈ ക്യാമ്പ് വളരെയധികം സഹായകരമായിരുന്നു. 18 -ാം തീയതി നടന്ന സമാപന സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്‍റ് ബെന്നി അഗസ്റ്റില്‍, എസ്.റ്റി.എച്ച്.എസ് തുടങ്ങനാട് എച്ച്.എം ഷാനി ജോണ്‍ എന്നിവര്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ദേശീയഗാനത്തോടെ ഗണിതോത്സവം അവസാനിച്ചു.
2. അറക്കുളം - എസ്.റ്റി.യു.പി.എസ് അറക്കുളം
അറക്കുളം പഞ്ചായത്തിലെ ഗണിതോത്സവം ക്യാമ്പ് അറക്കുളം സെന്‍റ് തോമസ് യു.പി. സ്കൂളില്‍ 22, 23, 24 തീയതികളിലായി നടന്നു. ക്യാമ്പിന്‍റെ ഉദ്ഘാടനം  അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടോമി ജോസഫ് കുന്നേല്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ സിജുമോന്‍ എം.കെ അധ്യക്ഷനായി. അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍     കെ വി രാജു സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് സെലിന്‍ ജോസഫ്, സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍ എമ്മാനുവേല്‍ വരിക്കമാക്കല്‍ , പി.ടി.എ പ്രസിഡന്‍റ്  സെല്‍വി ജോസഫ്, ബി.ആര്‍.സി ട്രെയിനര്‍ വിനീഷ്യാ,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ സ്കൂളുകളില്‍ നിന്നുള്ള പരിശീലനം ലഭിച്ചിട്ടുള്ള അധ്യാപകര്‍, സി.ആര്‍.സി സി വിനീത് ചന്ദ്രന്‍, സെറിന്‍ പ്രകാശ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 100 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
3. വാഴത്തോപ്പ് - എസ്.എം.യു.പി.എസ് മണിപ്പാറ
വാഴത്തോപ്പ് പഞ്ചായത്തിലെ ഗണിതോത്സവം ക്യാമ്പ് മണിപ്പാറ സെന്‍റ് മേരീസ് യു.പി സ്ക്കൂളില്‍ വെച്ച് ജനുവരി 22,23,24 തീയതികളിലായി നടന്നു. ക്യാമ്പിന്‍റെ ഉദ്ഘാടനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റിന്‍സി സിബി നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍ തോമസ് വലിയമംഗലം, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ മുരുകന്‍ വി അയത്തില്‍, സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് സി. സില്‍വി തോമസ്, പി.ടി.എ പ്രസിഡന്‍റ് ലാലു ജോസഫ്, എന്നിവര്‍ പങ്കെടുത്തു. വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 100 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത് . വിവിധ സ്കൂളുകളില്‍ നിന്നുള്ള പരിശീലനം ലഭിച്ചിട്ടുള്ള അധ്യാപര്‍, ബി.ആര്‍.സി കളില്‍ നിന്നുള്ള സി.ആര്‍.സി.സിമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.


SMUPS MANIPARA




















STHS THUDANGANAD

























STUPS ARAKULAM









ഇംഗ്ലീഷ് റീഡിംഗ് കാര്‍ഡ് പരിശീലനം

സമഗ്രശിക്ഷ കേരള, എല്‍.പി, യു.പി ഇംഗ്ലീഷ് വായനക്കാര്‍ഡുകള്‍ ഉപയോഗിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് പാഠ്യപദ്ധതി വിനിമയം നടത്താന്‍ അധ്യാപകരെ സജ്ജമാക്കുന്നതിന് വേണ്ടിയുള്ള ദ്വിദിന പരിശീലനം ജനുവരി 17,18 തീയതികളിലായി ജി.എച്ച്.എസ്.എസ് കുടയത്തൂര്‍ വെച്ച് നടത്തുകയുണ്ടായി. കുടയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ സാബു തെങ്ങുംപള്ളില്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി വിനഷ്യാ എസ്, സി.ആര്‍.സി.സി നീതു എന്നിവരാണ് ട്രെയിനിംഗ് നയിച്ചത്. വിവിധ സ്ക്കൂളുകളില്‍ നിന്നായി 41 അധ്യാപകര്‍ ട്രെയിനിംഗില്‍ പങ്കെടുത്തു.









പഠനയാത്ര 2019-20

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ ക്ലാസ് മുറികളില്‍ നിന്ന് അവരുടെ പരമിതമായ അന്തരീക്ഷത്തില്‍ നിന്ന് വ്യത്യസ്തവും, പുതുമയുള്ളതുമായ സാഹചര്യം ഒരുക്കുകയാണ് പഠനയാത്രകള്‍കൊണ്ട് ലക്ഷ്യമിടുന്നത്. നവകേരളം ഭിന്നശേഷി  സൗഹൃദം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി സമഗ്രശിക്ഷ അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ നടത്തിയ ദ്വിദിന സഹവാസക്യാമ്പിനോടനുബന്ധിച്ച് ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കായി 04/01/2020 ല്‍ വാഴവര മോര്‍പ്പാളയില്‍ ണീിറലൃ ജമൃസ & അ്യൗൃ്ലറമ എമൃാ മിലേക്ക് പഠനയാത്ര നടത്തി.
ബി.പി.ഒ യുടെ നേതൃത്വത്തില്‍ 44 കുട്ടികളും 12 രക്ഷിതാക്കളും, 15 അധ്യാപകരും അടങ്ങുന്ന സംഘം രാവിലെ 7.30 ന് മുട്ടത്ത് നിന്നും യാത്ര ആരംഭിച്ചു. കുളമാവ് എത്തിയപ്പോള്‍ ഡാം കണ്ടതിന് ശേഷമാണ് യാത്ര ആരംഭിച്ചത്. ഇടുക്കി ഡാമിന്‍റെ അടുത്തെത്തിയപ്പോള്‍ ഡാമും പരിസരപ്രദേശവും കുട്ടികളെ കാണിച്ചു കൊടുക്കുവാനും, പ്രഭാതഭക്ഷണം അവിടെയിരുത്തികൊടുക്കുവാനും സാധിച്ചു. 10 മണിക്ക് മോര്‍പ്പാളയില്‍ എത്തി. ണീിറലൃ ജമൃസ ലെ ജലറമഹ ആീമശേിഴ, എശവെശിഴ, ര്യരഹശിഴ, ഏീ സമൃേ ൃശറലെ, ൃലേസസശിഴ, ംമലേൃ ളമഹഹെ  എന്നിവ  കുട്ടികളും രക്ഷിതാക്കളും ആസ്വദിച്ചു. കൂടാതെ  ആയുര്‍വേദ ഫാം ലെ വിവിധ തരം ആയുര്‍വേദിക് ഗാര്‍ഡന്‍, ഫ്രൂട്ട്സ് ഗാര്‍ഡന്‍, സ്പൈസസ് ഗാര്‍ഡന്‍, മിശാമഹെ & യശൃറെ എന്നിവയും കുട്ടികള്‍ക്ക് കൗതുകകരമായ കാഴ്ച്ചയായി.
ഉച്ചയൂണിന് ശേഷം, വിവിധ തരം ആയുര്‍വേദ, ഔഷധസസ്യങ്ങള്‍ സന്ദര്‍ശിച്ചു. മുള്ളാത്ത, ലക്ഷ്മിതരു, പഴുതാരകൊല്ലി, വയമ്പ്, ചന്ദനം, വിക്സ്ചെടി, ഗണപതി നാരകം തുടങ്ങി 50 ഓളം ഔഷധസസ്യങ്ങള്‍ കാണാന്‍ സാധിച്ചു. ബോട്ടിംഗും കുട്ടികള്‍ ആസ്വദിച്ചു. 3.30 ന് മോര്‍പ്പാളയില്‍ ഫാം ഹൗസിന്‍റെ ഭംഗി ആസ്വദിച്ച് തിരിച്ചു. ഭംഗി ആസ്വദിച്ചു എന്നതിനേക്കാള്‍ ഉപരി ഈ യാത്ര സഹയാത്രികരായ കുട്ടികളുമായി ആഹ്ലാദം പങ്കിട്ട്  ആഘോഷിക്കുന്ന കൊച്ചു ഹൃദയങ്ങളുടെ ഹര്‍ഷാരവങ്ങളാണ് ഞങ്ങളെ ഏറെ സ്പര്‍ശിച്ചത്. തങ്ങളുടെ പരമിതമായ സാഹചര്യത്തില്‍ നിന്ന് അനന്തമായ ലോക കാഴ്ച്ചകളിലേക്കുള്ള ഒരു ഊളിയിടല്‍ കുറച്ച് നേരത്തേക്കെങ്കിലും അവിസ്മരണീയമാക്കി.












Tuesday, February 11, 2020

മൊഴി -രക്ഷകര്‍തൃപരിശീലനം 2019-20

ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനും പഠനപിന്തുണാ പ്രവര്‍ത്തനത്തിനും അധ്യാപകരോടൊപ്പം രക്ഷിതാക്കള്‍ക്കും പങ്കുഹിക്കുന്നതിനും രക്ഷിതാക്കളെ കര്‍മ്മസജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന രക്ഷാകര്‍തൃശാക്തീകരണ പരിപാടി "മൊഴി" അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ 01/01/2020  അറക്കുളം എസ്.സി.വി.ജി.എല്‍.പി.സ്ക്കൂളില്‍ വെച്ച് നടന്നു. ബി.ആര്‍.സി പ്രതിനിധി സെലിന്‍ മാത്യു സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ എ.ഡി മാത്യു അഞ്ചാനിക്കല്‍ ഉദ്ഘാടനം ചെയ്യുകയും അറക്കുളം ബി.പി ഒ ശ്രീ മുരുകന്‍ വി അയത്തില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. സ്ക്കൂള്‍ എച്ച്.എം. ശ്രീമതി നിര്‍മ്മലാ ദേവി ആശംസയും , ബി.ആര്‍.സി ട്രെയിനര്‍ വിനിഷ്യാ ചടങ്ങിന് നന്ദി പറയുകയും ചെയ്തു. കുട്ടികളുടെ അവകാശങ്ങളും ആനുകൂല്യങ്ങള്‍ സ്വയം തൊഴില്‍ കണ്ടെത്തുക, കുട്ടികളിലുണ്ടാകുന്ന പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍ നടന്നു. ബി.ആര്‍.സി റിസോഴ്സ് ടീച്ചര്‍ സെലിന്‍ മാത്യു, സിന്ധുമോള്‍ വി കെ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആല്‍ബിന്‍ എന്നിവര്‍ ക്ലാസ് നയിച്ചു.












SAHAVASA CAMP 2019-20

നവകേരളം ഭിന്നശേഷി സൗഹൃദം എന്ന ആശയം പൊതു വിദ്യാലയങ്ങളില്‍ നിന്ന് സമൂഹത്തിലേക്ക് പ്രസരിക്കുന്നതിന്‍റെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി സമഗ്രശിക്ഷ ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ നടത്തിയ ദ്വിദിന സഹവാസ ക്യാമ്പ് "വര്‍ണ്ണശലഭങ്ങള്‍ " ഡിസംബര്‍ 23,24 തീയതികളിലായി എസ്.റ്റി.യു.പി.എസ് അറക്കുളത്ത് വെച്ച് നടന്നു. 20/12/19 ന് ബി.ആര്‍.സി യില്‍ നടത്തിയ പ്ലാനിംഗിന്‍റെ അടിസ്ഥാനത്തില്‍ 21,22 തീയതികളില്‍ ബി.ആര്‍.സി അംഗങ്ങളെല്ലാം എസ്.റ്റി.യു.പി.എസ് അറക്കുളത്ത് കൂടി ചേരുകയും ക്യാമ്പിന്‍റെ മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു.
23/12/19 ന് 9.30 ന് രജിസ്ട്രേഷനോടുകൂടി തുടങ്ങിയ ക്യാമ്പിന്‍റെ കൊടിയേറ്റ് അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടോമി കുന്നേല്‍ നിര്‍വ്വഹിച്ചു.കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പ വിജയന്‍റെ സാന്നിദ്ധ്യത്തില്‍ ഭിന്നശേഷികുട്ടി സുജിത്ത് ശ്രീജന്‍ ദീപം തെളിയിച്ചു. പിന്നീട് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സ്വാഗതഗാനം ആലപിച്ച് എല്ലാവരും ഹാളിലേക്ക് പ്രവേശിച്ചു. ക്യാമ്പ് ഉദ്ഘാടനം അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടോമി കുന്നേല്‍ നിര്‍വ്വഹിച്ചു. ശ്രീമതി പുഷ്പ വിജയന്‍, വാര്‍ഡ് മെമ്പര്‍, സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് സെലിന്‍ ജോസഫ്
എന്നിവര്‍ ആശംസയര്‍പ്പിച്ചു. കുട്ടികളെ നിറങ്ങളുടെ അടിസ്ഥാനത്തില്‍ 4 ഗ്രൂപ്പുകളായി തിരീച്ചു. ഓരോ കോര്‍ണറിലേക്കും ഓരോ ഗ്രൂപ്പ് പോകുന്നതിന് മുമ്പ് ആര്‍.ടി നോബിള്‍ സാര്‍ കുട്ടികള്‍ക്ക് ക്യാമ്പില്‍ പാലിക്കേണ്ട ചില പൊതു നിര്‍ദ്ദേശങ്ങള്‍ നല്‍കി.
കോര്‍ണര്‍ - 1 പാവക്കൂത്ത്
നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ ഭാവനവികാസം, ആത്മവിശ്വാസം എന്നീ ശേഷികള്‍ വികസിപ്പിക്കാന്‍ തക്കവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കോര്‍ണറില്‍ ഒരുക്കിയിരുന്നു. വിവിധ പാവകളുടെ കട്ടൗട്ടുകള്‍, പാവനാടകം, പാവനിര്‍മ്മാണം എന്നിവ ഈ കോര്‍ണറുകളിലെ പ്രത്യേകതകളാണ്.



കോര്‍ണര്‍ 2 - കരവിരുത്
പഴയകാലത്ത് നിത്യോപയോഗസാധനങ്ങളായി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കൊണ്ട് ഈ കോര്‍ണര്‍ വളരെ മനോഹരമാക്കിയിരുന്നു. ഈ കോര്‍ണറിലേക്ക് കടന്നു വരുന്ന കുട്ടികളെ ഓലപീപ്പി, ഓലതൊപ്പി തുടങ്ങിയവ കൊടുത്ത് സ്വീകരിക്കുന്നു. കോര്‍ണറില്‍ നേതൃത്വം കൊടുത്ത റിസോഴ്സ് ടീച്ചേഴ്സ് കുട്ടികളെ പാട്ടുപാടി വരവേല്‍ക്കുന്നു. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം ലഭ്യമാക്കുന്നു. - കുട്ടികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ അവര്‍ തന്നെ എടുക്കുന്നു.
കോര്‍ണര്‍-3 വര്‍ണ്ണപമ്പരം
കുട്ടികളില്‍ ശാസത്രബോധവും ശാസ്ത്രീയ മനോഭാവവും വളര്‍ത്തുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി ശാസ്ത്രീയ പരീക്ഷണങ്ങളാണ് ഈ കോര്‍ണറില്‍ ഒരുക്കിയത്. 6 പരീക്ഷണങ്ങള്‍ ഈ കോര്‍ണറില്‍ ക്രമീകരിച്ചു. ഓരോ പരീക്ഷണവും രണ്ട് പേര്‍ അടങ്ങുന്ന ഗ്രൂപ്പിനാണ് ചെയ്യാന്‍ കൊടുത്തത്.
കോര്‍ണര്‍ - 4 വരയും കുറിയും
കുട്ടികളിലെ ഭാവനയെ ഉണര്‍ത്തുന്നതിനും, കലാഭിരുചി വളര്‍ത്താനുതകുന്നതുമായ പ്രവര്‍ത്തനങ്ങളാണ് വരയും, കുറിയും എന്ന കോര്‍ണ്ണറില്‍ തയ്യാറാക്കിയിരുന്നത്. നൂല്‍ പെയിന്‍റിംഗ്, സ്ട്രോ പെയിന്‍റിംഗ്, ഗ്ലാസ് പെയിന്‍റിംഗ്, ഇനാമല്‍ പെയിന്‍റിംഗ് എന്നിവ ചില പ്രവര്‍ത്തനങ്ങളാണ്.
ഓരോ കോര്‍ണറിലെയും പ്രവര്‍ന്നനം ആര്‍.ടി മാര്‍, സ്പെഷ്യല്‍ ടീച്ചേഴ്സ് എന്നിവര്‍ നേതൃത്വം നല്‍കി. ഓരോ ഗ്രൂപ്പും ഓരോ മണിക്കൂര്‍ വീതം ഓരോ ഗ്രൂപ്പിലും ചെലവഴിക്കുകയും 5 പി.എം ന് കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുകയും ചെയ്തു.
കുട്ടികളുടെ വ്യക്തിഗത സമയത്തിന് ശേഷം 7 മണിമുതല്‍ ക്യാമ്പ് ഫയര്‍, ഗാനമേള എന്നിവ നടത്തി. 9 പി.എം ന് അത്താഴത്തിന് ശേഷം കുട്ടികള്‍ ഉറങ്ങാന്‍ കിടന്നു.
രണ്ടാം ദിവസം പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം 6.30 മുതല്‍ യോഗ പരിശീലനം നല്‍കി. വ്യക്തിഗത സമയത്തിന് ശേഷം പ്രഭാതഭക്ഷണവും കഴിഞ്ഞ് രണ്ടാം ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വ്യത്യസ്ത തരത്തിലുള്ള ഗെയിമുകളോട് കൂടിയാണ് രണ്ടാം ദിവസം തുടങ്ങിയത്. പൊതു ഹാളില്‍ റിസോഴ്സ് ടീച്ചര്‍ നോബിള്‍ ഫ്രാന്‍സീസിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു. മുന്‍കൂട്ടി കഥകള്‍ പറഞ്ഞ് കൊടുത്ത്, കഥയില്‍ പറഞ്ഞതുപോലെ കുട്ടികള്‍ അഭിനയിച്ച് കാണിക്കുന്നു. തലേ ദിവസം തന്നെ കഥാവിഷ്ക്കാരത്തിന് ആവശ്യമായ സാമഗ്രികള്‍ നല്‍കിയിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം നടത്തുകയും ശേഷം രണ്ട് ദിവസമായി വിവിധ പ്രവര്‍ത്തനങ്ങളിലും രൂപപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മുഴുവനും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സമാപന സമ്മേളനത്തിന് ശേഷം 4 പി.എം ന് ക്യാമ്പ് അവസാനിച്ചു.
4 കോര്‍ണറുകളിലായി ഓരോ പ്രവര്‍ത്തനങ്ങള്‍ നടന്നു.
കോര്‍ണര്‍ 1  - പാവക്കൂത്ത്-നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ ഭാവനവികാസം, ആത്മവിശ്വാസം എന്നീ ശേഷികള്‍ വികസിപ്പിക്കാന്‍ തക്കവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കോര്‍ണറില്‍ നടക്കുന്നു.
കോര്‍ണര്‍ 2  - കരവിരുത് -പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നു.
കോര്‍ണര്‍ 3  - വര്‍ണ്ണപമ്പരം- കുട്ടികളില്‍ ശാസത്രബോധവും ശാസ്ത്രീയ മനോഭാവവും വളര്‍ത്തുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി ശാസ്ത്രീയ പരീക്ഷണങ്ങളാണ് ഈ കോര്‍ണറില്‍ ഒരുക്കിയത്.
കോര്‍ണര്‍ 4  - വരയും കുറിയും- കുട്ടികളിലെ ഭാവനയെ ഉണര്‍ത്തുന്നതിനും, കലാഭിരുചി വളര്‍ത്താനുതകുന്നതുമായ പ്രവര്‍ത്തനങ്ങളാണ് വരയും, കുറിയും എന്ന കോര്‍ണ്ണറില്‍ തയ്യാറാക്കിയിരുന്നത്. നൂല്‍ പെയിന്‍റിംഗ്, സ്ട്രോ പെയിന്‍റിംഗ്, ഗ്ലാസ് പെയിന്‍റിംഗ്, ഇനാമല്‍ പെയിന്‍റിംഗ് .









ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...