Thursday, November 14, 2019

VIDHYALAYAM PRADHIPAKALODOPAM


GLPS KOLAPRA

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി 14/11/19 ന് വിദ്യാലയം പ്രതിഭകളൊപ്പം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കോളപ്ര ഗവ. എല്‍.പി.സ്ക്കൂളിലെ കുട്ടികള്‍ സമീപത്തുള്ള ചെണ്ട വിദ്വാന്‍ ശ്രീ . ശ്രീധരന്‍ കേശവനെ ആദരിക്കുകയുണ്ടായി. ഇവരുടെ കുടുംബക്കാര്‍ പരമ്പരാഗതമായി ചെണ്ടയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരാണ്. ഇദ്ദേഹത്തിന്‍റെ മകനും ചെണ്ടവാദ്യത്തില്‍ പ്രഗല്‍ഭനുമായി ശ്രീ . ശ്രീജിത്ത് സ്ക്കൂളില്‍ ടാലന്‍റ് ലാബിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജി.എല്‍.പി.എസ് കോളപ്രയിലെ കുട്ടികള്‍ക്ക് ചെണ്ട വാദ്യത്തില്‍ പരിശീലനം നല്‍കുന്നുണ്ട്.
    10 മണിയോടെ സ്ക്കൂളില്‍ ശിശുദിനാഘോഷപരിപാടികള്‍ ആരംഭിക്കുകയുണ്ടായി. കുട്ടികള്‍ ചാച്ചാജിയുടെ വേഷത്തില്‍ വേദിയിലെത്തുകയും വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയുമുണ്ടായി. 11 മണിയോടെ പ്രതിഭകളെ ആദരിക്കുക എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പ്രശസ്ത ചെണ്ട വിദ്വാന്‍ ശ്രീ . ശ്രീധരന്‍ കേശവന്‍റെ വീട് സന്ദര്‍ശിക്കുകയും അദ്ദേഹത്തെ കുട്ടികള്‍ പൊന്നാട അണിയിക്കുകയുമുണ്ടായി. കുട്ടികള്‍ അദ്ദേഹത്തിന് ബോക്ക നല്‍കുകുയും സംവാദിക്കുകുയുമുണ്ടായി.
    ശ്രീ . ശ്രീധരന്‍ കേശവന്‍ കുട്ടികള്‍ക്ക് ചെണ്ടയുടെ വിവിധ രീതികള്‍ പരചയപ്പെടുത്തുകയും ചെറിയ ഒരു ചെണ്ടമേളം നടത്തുകയുമുണ്ടായി. ചെണ്ടയുടെ പഠനരീതികള്‍ അദ്ദേഹം കുട്ടികള്‍ക്ക് വിശദീകരിച്ചു. വളരെ താല്പര്യത്തോടെ കുട്ടകള്‍ അദ്ദേഹവുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. കുട്ടികള്‍ക്കായി അദ്ദേഹം മിഠായി വിതരണം ചെയ്യുകയുമുണ്ടായി. ഏകദേശം ഒന്നര മണിക്കൂര്‍ കുട്ടികള്‍ അവിടെ ചിലവഴിച്ചു. കോളപ്ര സ്ക്കൂള്‍ എച്ച്.എം ന്‍റെ നേതൃത്വത്തിലാണ് കുട്ടികള്‍ ശ്രീ . ശ്രീധരന്‍ കേശവന്‍റെ ഭവനം സന്ദര്‍ശിച്ചത്. കുടയത്തൂര്‍ പഞ്ചായത്ത് മെമ്പര്‍, ബി.ആര്‍.സി ട്രെയിനര്‍, സ്ക്കൂളിലെ ടീച്ചര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
    12.30 ന് കുട്ടികള്‍ സ്ക്കൂളിലേയ്ക്ക് തിരികെ പോകുകയും ശിശിദിന പരിപാടികള്‍ സ്ക്കൂളില്‍ തുടരുകയുമുണ്ടായി.

























SGUPS MOOLAMATTOM























GHS POOCHAPRA








GUPS PAINAVU



കല, സാഹിത്യം, ശാസ്ത്രം, കായികം തുടങ്ങി വിവിധങ്ങളായ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച് അറിയപ്പെടുന്ന പ്രതിഭകളെ ആദരിക്കുന്നതിനും, അംഗീകരിക്കുനും, വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്നതിനും വേണ്ടി പൊതുസംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സ്ക്കൂളുകളില്‍ നടത്തിവരുന്ന വിദ്യാലയം പ്രതിഭകോളൊപ്പം എന്ന പരിപാടി, ശിശുദിനത്തിനോട് അനുബന്ധിച്ച്  പൈനാവ് ജി.യു.പി. സ്ക്കൂളില്‍ വളരെ വര്‍ണ്ണാഭമായ  രീതിയില്‍ നടത്തുകയുണ്ടായി.
'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ ക്രിക്കറ്റില്‍ ലോകകപ്പ് നേടിയ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പാറേമാവ് സ്വദേശി അനീഷ് പി രാജനെ 14/11/19 ന് പൈനാവ് ഗവ യു.പി.സ്ക്കൂളിലെ അധ്യാപകരും, കുട്ടികളും, പി.ടി.എ പ്രതിനിധികളും ചേര്‍ന്ന് അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ആദരിച്ചു. ജൈവവൈവിധ്യ പാര്‍ക്കിലെ പൂക്കള്‍ കൊണ്ടുള്ള പൂച്ചെണ്ടു നല്‍കിയും പൊന്നാട അണിയിച്ചുമാണ് കുട്ടികള്‍ ആദരിച്ചത്. കുട്ടികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ക്രിക്കറ്റ് വിശേഷങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. ഇത് കുട്ടികള്‍ക്ക് വേറിട്ട ഒരു അനുഭവമായി.
































GNLPS KUDAYATHOOR


വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിപ്രകാരം നവംബര്‍ 14 ശിശുദിനത്തില്‍ പ്രാദേകിക പ്രതിഭയായ ശ്രീമതി മറിയക്കുട്ടി തോമസ് നരിമറ്റത്തെ ആദരിച്ചു. പി.ടി.എ അംഗങ്ങളും കുട്ടികളും ചേര്‍ന്ന് അവരുടെ വസതിയിലെത്തി ആദരിച്ചു.
രാവിലെ 11 മണിയോടെ ഭവനത്തിലെത്തിയ കുട്ടികള്‍ പൂക്കള്‍ നല്‍കിയും പൊന്നാട അണിയിക്കുകയുമുണ്ടായി. കവയത്രി മധുരപലഹാരങ്ങളും ശീതള പാനീയങ്ങളും നല്‍കി സന്തോഷപൂര്‍വ്വം സ്വീകരിച്ചു. കവയത്രി തന്‍റെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികള്‍ക്ക് മുന്‍കൂട്ടി അധ്യാപകര്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് കുട്ടികള്‍ ചോദിച്ച സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും അവര്‍ സന്തോഷപൂര്‍വ്വം മറുപടി നല്‍കി. പാട്ടും കഥയും ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമായിരുന്നു അവര്‍ക്ക്. ചെറുപ്പം മുതലേ പാട്ട് ആസ്വദിക്കുവാനും, പ്രകൃതിയില്‍ കാണുന്ന ഓരോന്നിനെക്കുറിച്ചും കൊച്ചു കൊച്ചു കവിതകള്‍ കുറിക്കാനും തുടങ്ങി. വളര്‍ന്നപ്പോള്‍ കവിതാ രചനയോട് വലിയ താല്‍പര്യമായിരുന്നു. മരങ്ങളും പൂക്കളും വളര്‍ത്തു മൃഗങ്ങളും പക്ഷികളുമെല്ലാം അവരുടെ തിരഞ്ഞെടുത്ത കഥാപാത്രങ്ങളുമായിരുന്നു.
'ആദ്യത്തെ കൊച്ചു പൂക്കള്‍' തണല്‍മരം വിടരുന്ന പൂമൊട്ടുകള്‍ എന്നിവ പ്രധാന കവിതകളാണ് ആദ്യത്തെ കൊച്ചുപൂക്കള്‍ 1997-ല്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ 77 വയസ് പ്രായമുള്ള കവയിത്രി സ്ക്കൂള്‍ വിദ്യാഭ്യാസ കാലം പൂര്‍ത്തിയാക്കിയത് കുടയത്തൂര്‍ ഗവ. ഹൈസ്ക്കൂളിലാണ്. ബിരുദവും, ബിരുദാനന്തബിരുദവുമെല്ലാം കരസ്ഥമാക്കുകയുണ്ടായി. കോളേജില്‍ പഠിക്കുന്ന കാലത്ത് അവസരോചിതമായി ഫലിതം കൈമുതലാക്കി എഴുതിയ കവിത ഓട്ടന്‍ തുള്ളലിന്‍റെ രൂപത്തില്‍ അവതരിപ്പിക്കുകയുണ്ടായി.
'അധാര്‍മികരായ മനുഷ്യരേക്കാള്‍ എത്രയോ മഹത്വമുള്ളവര്‍ വളര്‍ത്തുജീവികള്‍' എന്നവര്‍ പാടിയത് ഇന്ന് എത്രയോ പ്രസക്തമാണ്. സ്വന്തം ഭവനത്തിലെ വളര്‍ത്തു ജീവികളും അവരുടെ ചേഷ്ടകളുമെല്ലാം വളരെ കൗതുകത്തോടെയും കൗശലത്തോടെയും അവര്‍ നോക്കി കണ്ടിരുന്നു.
ഒരു കവിത എഴുതാന്‍ എത്രദിവസം എടുക്കും എന്ന ചോദ്യത്തിന് അവസരവും അനുഭവവും കോര്‍ത്തിണക്കിയാണ് എഴുതുന്നതെന്ന് പറഞ്ഞു. സ്ക്കൂളിലെ ഭാവി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ എത്തിചേരണമെന്ന കുട്ടികളുടെ ആഗ്രഹത്തിന് സമ്മതം അറിയിച്ചു. കുട്ടികള്‍ക്കും കവിത എഴുതാന്‍ പ്രചോദനവും ആത്മ വിശ്വാസവും നല്‍കാന്‍ കവയത്രിക്ക് സാധിച്ചു. കുട്ടികള്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവും തികച്ചും വേറിട്ടൊരു പഠനാനുഭവവും ആയിരുന്നു ഇത്.






























STUDENTS TALENT ENRICHMENT PROGRAM IN SOCIAL SCIENCE

പൊതുവിദ്യാഭ്യാസ വകുപ്പ്- സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി ( STEPS) അറക്കുളം ഉപജില്ലാതല പരിശീലനം അറക്കുളം എ.ഇ.ഒ രാജു സാറിന്‍റെ സാന്നിദ്ധ്യത്തില്‍ 08/11/2019 വെള്ളിയാഴ്ച്ച  10 എ.എം മുതല്‍ നടക്കുകയുണ്ടായി. പ്രധാനമായും 6-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ഈ പരിപാടി വളര്‍ന്നു വരുന്ന തലമുറയില്‍ സാമൂഹ്യാവബോധം രൂപപ്പെടുത്തുന്നതിന് ബോധപൂര്‍വ്വമായ ഇടപെടല്‍ ലക്ഷ്യം വെയ്ക്കുന്നു. എസ്.സി വി അറക്കുളത്ത് വെച്ച് നടന്ന ഉപജില്ലാതല പരിശീലനത്തില്‍ വിവിധ സ്ക്കൂളുകളിലെ യു.പി. സോഷ്യല്‍ സയന്‍സ് അധ്യാപകര്‍, സി.ആര്‍.സി.സി, ട്രെയിനേഴ്സ് എന്നിവരടക്കം 19 പേര്‍ പങ്കെടുക്കുകയുണ്ടായി.
ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ , ചര്‍ച്ചകള്‍ എന്നിവ  നടക്കുകയുണ്ടായി സ്റ്റെപ്സ് പ്രോഗ്രാമില്‍ ക്ലാസുകള്‍ നയിച്ചത് അറക്കുളം സി.ആര്‍.സി.സി ആയ വിനീത് ചന്ദ്രന്‍, ഐഷ കെ എം(ഐ.എച്ച്. ഇ.പി ജി.യു.പി.എസ് മൂലമറ്റം), അഞ്ചു തോമസ് (എസ്.റ്റി.യു.പി.എസ് അറക്കുളം) എന്നിവരാണ്.
സ്ക്കൂളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങളുടെ മാതൃകകള്‍ ചര്‍ച്ച ചെയ്യുകയും, വര്‍ക്ക് നല്‍കേണ്ടതുമായ വിവരങ്ങള്‍ സ്ക്കൂള്‍ തല പരിശീലനം സംബന്ധിച്ച തീയതികള്‍ എന്നിവയെല്ലാം ഈ പരിശീലന പരിപാടിയില്‍ നിര്‍ദ്ദേശിച്ച് നല്‍കിയിട്ടുണ്ട്.





NAITHIKAM

ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നൈതികം എന്ന പേരില്‍ ഡയറ്റിന്‍റെയും, എസ്.എസ്.കെ യുടെയും നേതൃത്വത്തില്‍ നടന്ന ഏകദിന ട്രെയിനിംഗ് പ്രോഗ്രാമിന്‍റെ ഭാഗമായി അറക്കുളു ബി.ആര്‍.സി യുടെ കീഴിലുള്ള 5 മുതല്‍ 12 വരെയുള്ള സ്ക്കൂളുകളിലെ അധ്യാപകര്‍ക്ക് ഭരണഘടനയെ സംബന്ധിച്ച് ക്ലാസ് നല്‍കുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച്  ഒരു അവബോധം ഉണ്ടാക്കുവാന്‍ പ്രോഗ്രാം സഹായിച്ചു.
ഒക്ടോബര്‍ 31-ാം തീയതി 10 മണിക്ക് ഈശ്വരപ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച പ്രോഗ്രാമിന് ഐ.എച്ച്.ഇ.പി ജി.എച്ച്.എസ് കുളമാവ് പ്രിന്‍സിപ്പാള്‍ ശ്രീമതി രാധിക ടീച്ചര്‍ അധ്യക്ഷയായിരുന്നു. പി.ടി.എ വൈസ് പ്രസിഡന്‍റ് ശ്രീമതി ബിജു സന്തോഷ് ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൊടുപുഴ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിസ്ക്കൂള്‍ ടീച്ചര്‍ ശ്രീ. മൈക്കിള്‍ സെബാസ്റ്റ്യന്‍, ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി. വിനീഷ്യാ എസ് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. ശ്രീമതി നീതു എം.എം ചടങ്ങില്‍ സ്വാഗതം ആശംസിക്കുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടനയെക്കുറച്ചുള്ള ക്ലാസ് നയിച്ചത് ശ്രീ മൈക്കില്‍ സെബാസ്റ്റ്യന്‍ സാറാണ്. പദ്ധതിവിശദീകരണം ശ്രീമതി വിനീഷ്യാ  ടീച്ചറാണ് അവതരിപ്പിച്ചത്. അറക്കുളം ബി.ആര്‍.സി യുടെ കീഴിലുള്ള സ്ക്കൂളുകളില്‍ നിന്ന് 19 അധ്യാപകര്‍ ട്രെയിനിംഗില്‍ പങ്കെടുത്തു. തുടര്‍ന്ന് ഐ.എച്ച്.ഇ.പി ജി.എച്ച്.എസ് കുളമാവിലെ 8,9,10 ക്ലാസുകളില്‍ ട്രൈഔട്ട് ക്ലാസുകള്‍ നടത്തുകയും സ്ക്കൂളിന്‍റെ ഭരണഘടന നിര്‍മ്മിക്കുകയുമുണ്ടായി. ട്രൈഔട്ടിന് ശേഷം സ്ക്കൂള്‍ പാര്‍ലമെന്‍റ് കൂടുകയും കുട്ടികള്‍ അവരുടെ അവകാശങ്ങളും കടമകളും അവതരിപ്പിച്ച് സ്ക്കൂള്‍ ഭരണഘടന നിര്‍മ്മിക്കുകയും പ്രിന്‍സിപ്പാളിന്‍റെയും പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സെലിന്‍ മാനുവലിന്‍റെയും സാന്നിദ്ധ്യത്തില്‍ സ്ക്കൂള്‍ ഭരണഘടനപ്രകാശനം ചെയ്യുകയുമുണ്ടായി. ട്രൈഔട്ടില്‍ പങ്കെടുത്ത എല്ലാ അധ്യാപകരും അവരവരുടെ സ്ക്കൂളുകളില്‍ നവംബര്‍ 1 ന് എസ്.ആര്‍.ജി കൂടി സ്ക്കൂള്‍ ഭരണഘടന നിര്‍മ്മാണത്തിനായി നിര്‍ദ്ദേങ്ങള്‍ നല്‍കാനും അന്ന് തന്നെ അസംബ്ലിയില്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും തീരുമാനമായി. ഡിസംബര്‍ 14 ന് മുന്‍മ്പ് അതാത് സ്ക്കൂളിന്‍റെ ഭരണഘടന ബി.ആര്‍.സി യില്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി.  നൈതികം അറക്കുളം  @ ഒക്ടോബര്‍ 31 എന്ന പേരില്‍ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും, തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയുമുണ്ടായി.  വൈകുന്നേരം സ്ക്കൂള്‍ ഭരണഘടന പ്രകാശനത്തിന് ശേഷം 3.30 ന് ദേശീയ ഗാനത്തോടെ ഏകദിനപരിശീലനം അവസാനിക്കുകയുണ്ടായി.









ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...