സമഗ്ര ശിക്ഷാ അഭിയാന്‍ നടത്തിവരുന്ന പരിപാടികളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രവര്‍ത്തനമാണ് സങ്കുലിത വിദ്യാഭ്യാസം. ഭിന്നശേഷി കുട്ടികള്‍ക്ക് പഠന പിന്തുണ നല്‍കുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശാക്തീകരണ പരിപാടി നടത്തിയത്.
രാവിലെ 10 ന് ഈശ്വരപ്രാര്‍ത്ഥനയോടെ ക്ലാസ്സ് ആരംഭിച്ചു. മഞ്ഞുരുക്കല്‍ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി എല്ലാവര്‍ക്കും പേപ്പറും പേനയും നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ട് ചിത്ര വരയ്ക്കാന്‍ ആവശ്യപ്പെടുകയും എല്ലാവരും ഒരുപോലെയാണോ വരച്ചത് എന്ന ചോദ്യത്തില്‍ എത്തിച്ചേരുകയും ചെയ്തു. അല്ല എന്ന് പറഞ്ഞത് കൊണ്ട് കൃത്യമായ നിര്‍ദേശം നല്‍കി ചിത്രം വരപ്പിച്ചു. ഈ പ്രവര്‍ത്തനത്തിലൂടെ ഓരോ കുട്ടിയേയും മനസ്സിലാക്കി നിര്‍ദ്ദേശം നല്‍കിയാല്‍ മെച്ചപ്പെട്ട ഫലം ഉണ്ടാക്കാന്‍ സാധിക്കും . വ്യക്തവും കൃത്യവുമായ നിര്‍ദേശങ്ങളും അനുരൂപീകരണ പ്രവര്‍ത്തനങ്ങളും കുട്ടിയെ ലക്ഷ്യത്തിലെത്തിക്കാന്‍ സഹായിക്കുന്നു എന്ന ആശയം രക്ഷിതാക്കളില്‍ എത്തിക്കാന്‍ സാധിച്ചു
തുടര്‍ന്ന് ദൈനംദിന ജീവിത സാഹചര്യങ്ങളിലെ സാധ്യത ഉപയോഗപ്പെടുത്തികൊണ്ട് ഹരണം എന്ന ഗണിത ആശയം എളുപ്പത്തില്‍ കുട്ടികളില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം നല്‍കി. ഒരു വലിയ കൂട്ടത്തെ നിശ്ചിത എണ്ണമുള്ള ചെറിയ എണ്ണമുള്ള ചെറിയ കൂട്ടമാക്കി മാറ്റുന്നതിനും തുല്ല്യമായ വിതം കൂട്ടങ്ങളുടെ എണ്ണം കണക്കാക്കുന്നതിനും ഹരമാണ് എന്ന ആശയം രക്ഷിതാക്കളില്‍ എത്തി.
ശേഷം കൃഷിക്ക് അനുയോജ്യമായ സാഹചര്യമാണ് കേരളത്തിലുള്ളത്. കൃഷി ഒരു സംസ്ക്കാരമായി വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ആരോഗ്യപൂര്‍ണ്ണമായ ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കാനും നമ്മുടെ നാടിന് സ്വയം പര്യാപ്തത കൈവരിക്കാനും സാധിക്കും എന്ന ധാരണ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനം നല്‍കി. പച്ചക്കറികളുടെ ചിത്രങ്ങള്‍ക്ക് നിറം നല്‍കുന്നതിനും ചാര്‍ട്ടില്‍ ഒട്ടിക്കുന്നതിനും സാധനങ്ങള്‍ ലിസ്റ്റ് ചെയ്യുന്നതിനും രക്ഷിതാക്കള്‍ താത്പര്യത്തോടെ പങ്കെടുത്തു.
ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ ആനുകൂല്ല്യങ്ങള്‍ ആര്‍.പി.ഡബ്ള്യൂ.സി ആക്ട് 2016 സമഗ്ര ശിക്ഷാ അഭിയാന്‍റെ പ്രവര്‍ത്തനങ്ങള്‍, ഐ.ഇ.ഡി പ്രവര്‍ത്തനങ്ങള്‍ എന്നിവ രക്ഷിതാക്കള്‍ക്ക് വിശദീകരിച്ചു. ഐ.എച്ച്.ഇ.പി മൂലമറ്റത്ത് വച്ച് നടന്ന ക്ലാസ്സില്‍ വിവിധ സ്കൂളുകളില്‍ നിന്നായി രക്ഷിതാക്കള്‍ പങ്കെടുത്തു.
No comments:
Post a Comment