Thursday, December 26, 2019

GANITHOLSAVAM 2019-20

10/12/19, 12/12/19 എന്നീ രണ്ടു ദിവസങ്ങളിലായി അറക്കുളം എസ്.സി.വി.ജി.എല്‍.പി.എസില്‍ വച്ച് ഗണിതോത്സവം ബി.ആര്‍.ജി നടന്നു. പ്രോഗ്രാം ഓഫീസര്‍ മൈക്കിള്‍ സാര്‍, ബി.പി.ഒ മുരുകന്‍ സര്‍, എ.ഇ.ഒ രാജു സാര്‍ എന്നിവരുടെ പങ്കാളിത്തം ഉണ്ടായി. 6,7,8 ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി ലക്ഷ്യം വയ്ക്കുന്ന ഈ പ്രോഗ്രാമില്‍ യു.പി., എച്ച്.എസ് വിഭാഗങ്ങളില്‍പ്പെടുന്ന മുപ്പതോളം ഗണിത അധ്യാപകര്‍ പങ്കെടുത്തു. ആര്‍.പി മാരായി വിനീത് ചന്ദ്രന്‍, ബിന്ദു ജി.ആര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
സാധാരണയായി കുട്ടികളിലെ ഗണിതത്തോടുള്ള മനോഭാവം മാറ്റുന്നതിനായി വളരെ രസകരമായ രീതിയില്‍ കുട്ടികളില്‍ ഗണിതത്തോട് താല്‍പര്യം എങ്ങനെ ഉണ്ടാക്കാം എന്ന രീതിയില്‍ ഉള്ളതായിരുന്നു  ക്ലാസ്. ജ്യാമിതീയ രൂപങ്ങള്‍ തിരിച്ചറിയുന്നതിനും അളന്ന് നോക്കുന്നതിനും 'ഗണിതനടത്തത്തിലൂടെ'  രസകരമായി മനസ്സിലാക്കി.  കുട്ടികളില്‍ എപ്പോഴും വിഷമമായി തീര്‍ന്നിരുന്ന ഭിന്നസംഖ്യാ പ്രശ്ന്നങ്ങള്‍, അളവുകള്‍ ലളിതമായ പ്രവര്‍ത്തനത്തിലൂടെ കുട്ടികളെ കൊണ്ട് കൈകാര്യം ചെയ്യിപ്പിക്കുന്നതിനുള്ള പരിശീലനം കൊടുത്തു. വസ്തുവിന്‍റെ വ്യാപ്തം, സാന്ദ്രത എന്നിവ  പ്രവര്‍ത്തനങ്ങളിലൂടെ മനസ്സിലാക്കികൊടുത്തു. കെട്ടിടത്തിന്‍റെ അളവുകള്‍, പ്ലാന്‍, സ്ഥലം അളന്ന് തിരിക്കല്‍ എന്നിവ മേയ്സന്‍റെ സഹായത്തോടെ മനസ്സിലാക്കി കൊടുത്തു. കുട്ടികള്‍ക്ക് ഷര്‍ട്ട്, ചുരിദാര്‍ എന്നിവ തയ്ക്കുന്നതിനുള്ള പരിശീലനവും  കൊടുത്തു. ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും തമ്മില്‍ ബന്ധമുണ്ടെന്ന് മനസ്സിലാക്കിക്കാന്‍ വേണ്ടി വാനനിരീക്ഷണത്തിലൂടെ മനസ്സിലാക്കികൊടുത്തു. രണ്ട് ദിവസം നീണ്ട നിന്ന പരിശീലനപരിപാടി ഗണിതത്തോട് താല്പര്യം വളര്‍ത്തുന്ന രീതിയില്‍ ഉള്ളതായിരുന്നു.













Tuesday, December 17, 2019

DISABLED DAY 2019-20

ഭിന്നശേഷി വാരാചരണം


  ലോകഭിന്നശേഷി വാരാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷ കേരള, അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ വാഴത്തോപ്പ്, അറക്കുളം, കുടയത്തൂര്‍, മുട്ടം ഗ്രാമപഞ്ചായത്തുകളിലെ കിടപ്പിലായ എല്ലാ ഭിന്നശേഷി കുട്ടികളെയും അവരുടെ സ്ക്കൂളില്‍ എത്തിയ്ക്കുകയും, ജനപ്രതിനിധി, പി.ടി.എ എന്നിവരുടെ സാന്നിധ്യത്തില്‍ അസംബ്ലി നടത്തി കുട്ടികളെ ആദരിക്കുകയും ചെയ്തു. എല്ലാ സ്ക്കൂളുകളിലും അസംബ്ലി നടന്നു.

അറക്കുളം ബി.ആര്‍.സി യില്‍പ്പെട്ട 10 സ്ക്കൂളുകള്‍ ആണ് ഈ പരിപാടി വിജയിക്കുന്നതിനായി തിരഞ്ഞെടുത്തത്. ഇവരും പൊതുസമൂഹത്തിന്‍റെ ഭാഗമാണെന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഉള്ള ആശയം കുട്ടികളിലും അധ്യാപകരിലും എത്തിക്കാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞു.

ചിത്രരചന, പോസ്റ്റര്‍ രചന

അറക്കുളം ബി.ആര്‍.സി യിലെ എല്ലാ സ്ക്കൂളുകളിലും ചിത്രരചന, പോസ്റ്റര്‍രചന മത്സരങ്ങള്‍ നടത്തി. ഭിന്നശേഷി സൗഹൃദ സമൂഹം, കൈത്താങ്ങ്, എന്നീ വിഷയങ്ങളെ  ആസ്പദമാക്കി കുട്ടികള്‍ക്ക് നടത്തിയ മത്സരത്തില്‍ മികച്ച രചനകള്‍ തിരഞ്ഞെടുക്കുകയും, ഡിസംബര്‍ 3 ന് നടന്ന ദിനാചരണയോഗത്തില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക്  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടിന്‍റു സുബാഷ് മൊമന്‍റോ നല്‍കി.

വിളംബര റാലി

വിളംബരറാലിയുടെ ഭാഗമായി മൂലമറ്റം സെന്‍റ് ജോസഫ് അക്കാദമിയിലെ കുട്ടികള്‍ "ഒന്നാകാം ഉയരാം " എന്ന സന്ദേശം ഫ്ളാഷ് മൂലമറ്റം ബസ് സ്റ്റാന്‍റില്‍ നടത്തുകയുണ്ടായി. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടോമി കുന്നേല്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് സന്ദേശം അറിയിച്ചു. ബി.ആര്‍.സി യിലെ റിസോഴ്സ് ടീച്ചേഴ്സും സെന്‍റ് ജോസഫ് അക്കാദമിയിലെ അധ്യാപകരും ഈ പരിപാടിക്ക് നേതൃത്വം വഹിച്ചു.  റിസോഴ്സ് അധ്യാപിക സെലിന്‍ മാത്യു നന്ദി രേഖപ്പെടുത്തി.





ഡിസംബര്‍ 3

ഭിന്നശേഷി ദിനാചരണം

ഒന്നാകാം ഉയരാം

സമഗ്രശിക്ഷ ഇടുക്കി ബി.ആര്‍.സി യുടെയും ഓക്സ്ഫാം ഇന്ത്യയുടെയും  സംയുക്താഭിമുഖ്യത്തില്‍ നടത്തിയ "ഒന്നാകാം ഉയരാം" ലോകഭിന്നശേഷി ദിനാചരണം ഡിസംബര്‍ 3-ാം തീയതി പൈനാവ് പൂര്‍ണ്ണിമ ഹാളില്‍ വെച്ച് നടത്തപ്പെട്ടു. ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ് സ്ക്കൂളിലെ ഭിന്നശേഷി കുട്ടിയായ കൃഷ്ണരാജ് ന്‍റെ വീട്ടില്‍ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം മറ്റൊരു ഭിന്നശേഷികുട്ടിയായ അമൃത സുനില്‍ ഏറ്റ് വാങ്ങിയതോടെയാണ് ദിനാചരണത്തിന് തുടക്കം കുറിച്ചത്. ദീപശിഖാ പ്രയാണത്തില്‍ പൈനാവ് സ്കൂളിലെ കുട്ടികളും, ക്ലാസ് ടീച്ചറും വാര്‍ഡ് മെമ്പറും, ബി.ആര്‍.സി അംഗങ്ങളും ഭിന്നാചരണത്തില്‍ വന്ന രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.

ദിനാചരണം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ബി.പി.ഒ ശ്രീ. മുരുകന്‍ വി അയത്തില്‍ സ്വാഗതം പറയുകയും ചെയ്തു. യോഗത്തില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് റിന്‍സി സിബി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടിന്‍റു സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ്ജ് വട്ടപ്പാറ, വാര്‍ഡ് മെമ്പര്‍ അമ്മിണി ജോസ്, അംഗങ്ങളായ റീത്താ സൈമണ്‍, സെലിന്‍ പി.എം, പ്രഭ തങ്കച്ചന്‍, സുഭാഷ് പി.എസ്, അമല്‍ പി ജോസ്, ഓക്സ്ഫാം പ്രതിനിധി ശരത്ചന്ദ്ര എന്നിവര്‍ പങ്കെടുത്തു.

നവംബര്‍ 27 ന് എല്ലാ സ്ക്കൂളുകളിലും നടത്തിയ ചിത്രരചന, പോസ്റ്റര്‍ രചന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഇന്നേ ദിവസം മൊമന്‍റോ നല്‍കി.
9 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. ആറ് നിറത്തിലുള്ള ബാഡ്ജി നല്‍കി കുട്ടികളെ ഗ്രൂപ്പ് തിരിച്ചു. തുടര്‍ന്ന് മഞ്ഞുരുകല്‍ പ്രവര്‍ത്തനം നടത്തി. കുട്ടികളും രക്ഷിതാക്കളും വിവിധ നിറത്തിലുള്ള വിമാനം ഉണ്ടാക്കി പറത്തി. ഒന്നാകാം ഉയരാം എന്ന സന്ദേശം എത്തിക്കാന്‍ സാധിച്ചു. തുടര്‍ന്ന് വട്ടത്തില്‍ നിന്ന് മഞ്ഞുരുകല്‍ ഗാനം ആലപിച്ചു. ശേഷം ഓക്സ്ഫാം സംഘടന രക്ഷകര്‍ത്താക്കള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് നടത്തി. തുടര്‍ന്ന് കുട്ടികള്‍ക്കായി വിവിധ കലാകായിക മത്സരങ്ങള്‍ നടത്തി. വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും, എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടത്തി. സമാപന സമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി അമ്മിണി ജോസ് എല്ലാ കുട്ടികള്‍ക്കും സമ്മാനം വിതരണം ചെയ്തു.














Friday, December 6, 2019

SUREELI HINDI

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ പദ്ധതിയിലെ തിളക്കമാര്‍ന്ന പരിപാടികളില്‍ ഒന്നാണ് പഠനപോഷണപ്രവര്‍ത്തനങ്ങളില്‍ ഒന്നായ സുരീലീ ഹിന്ദി കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയിലൂടെ തുടക്കം കുറിച്ച സുരീലി ഹിന്ദി ഈ വര്‍ഷം ഹൈസ്കൂള്‍ ക്ലാസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.  നവംബര്‍ 26,27 തീയതികളില്‍ എസ്.സി.വി.അറക്കുളത്ത് വെച്ചാണ് സുരീലീ ഹിന്ദിയുടെ ബി.ആര്‍.സി ലെവല്‍ നടന്നത്. അറക്കുളം ബി.ആര്‍.സി യുടെ കീഴില്‍ 5 മുതല്‍ 8 വരെയും ക്ലാസുകളില്‍ നിന്ന് 19  അധ്യാപകര്‍ പങ്കെടുത്തു. വായനക്കാര്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളും, പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള പഠനപ്രവര്‍ത്തനങ്ങളുമാണ് ഈ വര്‍ഷത്തെ സുരീലീ ഹിന്ദിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍പ്രവര്‍ത്തനമായി 28-ാം തീയതി തന്നെ എല്ലാ സക്കൂളുകളിലും സുരീലീ ഹിന്ദി തുടക്കം കുറിച്ചു. ആര്‍.പി മാരായ സെറിന്‍ പ്രകാശ് സി.ആര്‍.സി.സി ബി.ആര്‍.സി അറക്കുളം, പതിപ്പള്ളി സ്ക്കൂളിലെ ഏലിയാമ്മ പി.ഇ, ഷൈജ സി.ആര്‍.സി.സി അറക്കുളം എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.














Thursday, November 14, 2019

VIDHYALAYAM PRADHIPAKALODOPAM


GLPS KOLAPRA

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി 14/11/19 ന് വിദ്യാലയം പ്രതിഭകളൊപ്പം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കോളപ്ര ഗവ. എല്‍.പി.സ്ക്കൂളിലെ കുട്ടികള്‍ സമീപത്തുള്ള ചെണ്ട വിദ്വാന്‍ ശ്രീ . ശ്രീധരന്‍ കേശവനെ ആദരിക്കുകയുണ്ടായി. ഇവരുടെ കുടുംബക്കാര്‍ പരമ്പരാഗതമായി ചെണ്ടയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരാണ്. ഇദ്ദേഹത്തിന്‍റെ മകനും ചെണ്ടവാദ്യത്തില്‍ പ്രഗല്‍ഭനുമായി ശ്രീ . ശ്രീജിത്ത് സ്ക്കൂളില്‍ ടാലന്‍റ് ലാബിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജി.എല്‍.പി.എസ് കോളപ്രയിലെ കുട്ടികള്‍ക്ക് ചെണ്ട വാദ്യത്തില്‍ പരിശീലനം നല്‍കുന്നുണ്ട്.
    10 മണിയോടെ സ്ക്കൂളില്‍ ശിശുദിനാഘോഷപരിപാടികള്‍ ആരംഭിക്കുകയുണ്ടായി. കുട്ടികള്‍ ചാച്ചാജിയുടെ വേഷത്തില്‍ വേദിയിലെത്തുകയും വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയുമുണ്ടായി. 11 മണിയോടെ പ്രതിഭകളെ ആദരിക്കുക എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പ്രശസ്ത ചെണ്ട വിദ്വാന്‍ ശ്രീ . ശ്രീധരന്‍ കേശവന്‍റെ വീട് സന്ദര്‍ശിക്കുകയും അദ്ദേഹത്തെ കുട്ടികള്‍ പൊന്നാട അണിയിക്കുകയുമുണ്ടായി. കുട്ടികള്‍ അദ്ദേഹത്തിന് ബോക്ക നല്‍കുകുയും സംവാദിക്കുകുയുമുണ്ടായി.
    ശ്രീ . ശ്രീധരന്‍ കേശവന്‍ കുട്ടികള്‍ക്ക് ചെണ്ടയുടെ വിവിധ രീതികള്‍ പരചയപ്പെടുത്തുകയും ചെറിയ ഒരു ചെണ്ടമേളം നടത്തുകയുമുണ്ടായി. ചെണ്ടയുടെ പഠനരീതികള്‍ അദ്ദേഹം കുട്ടികള്‍ക്ക് വിശദീകരിച്ചു. വളരെ താല്പര്യത്തോടെ കുട്ടകള്‍ അദ്ദേഹവുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. കുട്ടികള്‍ക്കായി അദ്ദേഹം മിഠായി വിതരണം ചെയ്യുകയുമുണ്ടായി. ഏകദേശം ഒന്നര മണിക്കൂര്‍ കുട്ടികള്‍ അവിടെ ചിലവഴിച്ചു. കോളപ്ര സ്ക്കൂള്‍ എച്ച്.എം ന്‍റെ നേതൃത്വത്തിലാണ് കുട്ടികള്‍ ശ്രീ . ശ്രീധരന്‍ കേശവന്‍റെ ഭവനം സന്ദര്‍ശിച്ചത്. കുടയത്തൂര്‍ പഞ്ചായത്ത് മെമ്പര്‍, ബി.ആര്‍.സി ട്രെയിനര്‍, സ്ക്കൂളിലെ ടീച്ചര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
    12.30 ന് കുട്ടികള്‍ സ്ക്കൂളിലേയ്ക്ക് തിരികെ പോകുകയും ശിശിദിന പരിപാടികള്‍ സ്ക്കൂളില്‍ തുടരുകയുമുണ്ടായി.

























SGUPS MOOLAMATTOM























GHS POOCHAPRA








GUPS PAINAVU



കല, സാഹിത്യം, ശാസ്ത്രം, കായികം തുടങ്ങി വിവിധങ്ങളായ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച് അറിയപ്പെടുന്ന പ്രതിഭകളെ ആദരിക്കുന്നതിനും, അംഗീകരിക്കുനും, വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്നതിനും വേണ്ടി പൊതുസംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സ്ക്കൂളുകളില്‍ നടത്തിവരുന്ന വിദ്യാലയം പ്രതിഭകോളൊപ്പം എന്ന പരിപാടി, ശിശുദിനത്തിനോട് അനുബന്ധിച്ച്  പൈനാവ് ജി.യു.പി. സ്ക്കൂളില്‍ വളരെ വര്‍ണ്ണാഭമായ  രീതിയില്‍ നടത്തുകയുണ്ടായി.
'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ ക്രിക്കറ്റില്‍ ലോകകപ്പ് നേടിയ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പാറേമാവ് സ്വദേശി അനീഷ് പി രാജനെ 14/11/19 ന് പൈനാവ് ഗവ യു.പി.സ്ക്കൂളിലെ അധ്യാപകരും, കുട്ടികളും, പി.ടി.എ പ്രതിനിധികളും ചേര്‍ന്ന് അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ആദരിച്ചു. ജൈവവൈവിധ്യ പാര്‍ക്കിലെ പൂക്കള്‍ കൊണ്ടുള്ള പൂച്ചെണ്ടു നല്‍കിയും പൊന്നാട അണിയിച്ചുമാണ് കുട്ടികള്‍ ആദരിച്ചത്. കുട്ടികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ക്രിക്കറ്റ് വിശേഷങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. ഇത് കുട്ടികള്‍ക്ക് വേറിട്ട ഒരു അനുഭവമായി.
































GNLPS KUDAYATHOOR


വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിപ്രകാരം നവംബര്‍ 14 ശിശുദിനത്തില്‍ പ്രാദേകിക പ്രതിഭയായ ശ്രീമതി മറിയക്കുട്ടി തോമസ് നരിമറ്റത്തെ ആദരിച്ചു. പി.ടി.എ അംഗങ്ങളും കുട്ടികളും ചേര്‍ന്ന് അവരുടെ വസതിയിലെത്തി ആദരിച്ചു.
രാവിലെ 11 മണിയോടെ ഭവനത്തിലെത്തിയ കുട്ടികള്‍ പൂക്കള്‍ നല്‍കിയും പൊന്നാട അണിയിക്കുകയുമുണ്ടായി. കവയത്രി മധുരപലഹാരങ്ങളും ശീതള പാനീയങ്ങളും നല്‍കി സന്തോഷപൂര്‍വ്വം സ്വീകരിച്ചു. കവയത്രി തന്‍റെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികള്‍ക്ക് മുന്‍കൂട്ടി അധ്യാപകര്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് കുട്ടികള്‍ ചോദിച്ച സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും അവര്‍ സന്തോഷപൂര്‍വ്വം മറുപടി നല്‍കി. പാട്ടും കഥയും ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമായിരുന്നു അവര്‍ക്ക്. ചെറുപ്പം മുതലേ പാട്ട് ആസ്വദിക്കുവാനും, പ്രകൃതിയില്‍ കാണുന്ന ഓരോന്നിനെക്കുറിച്ചും കൊച്ചു കൊച്ചു കവിതകള്‍ കുറിക്കാനും തുടങ്ങി. വളര്‍ന്നപ്പോള്‍ കവിതാ രചനയോട് വലിയ താല്‍പര്യമായിരുന്നു. മരങ്ങളും പൂക്കളും വളര്‍ത്തു മൃഗങ്ങളും പക്ഷികളുമെല്ലാം അവരുടെ തിരഞ്ഞെടുത്ത കഥാപാത്രങ്ങളുമായിരുന്നു.
'ആദ്യത്തെ കൊച്ചു പൂക്കള്‍' തണല്‍മരം വിടരുന്ന പൂമൊട്ടുകള്‍ എന്നിവ പ്രധാന കവിതകളാണ് ആദ്യത്തെ കൊച്ചുപൂക്കള്‍ 1997-ല്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ 77 വയസ് പ്രായമുള്ള കവയിത്രി സ്ക്കൂള്‍ വിദ്യാഭ്യാസ കാലം പൂര്‍ത്തിയാക്കിയത് കുടയത്തൂര്‍ ഗവ. ഹൈസ്ക്കൂളിലാണ്. ബിരുദവും, ബിരുദാനന്തബിരുദവുമെല്ലാം കരസ്ഥമാക്കുകയുണ്ടായി. കോളേജില്‍ പഠിക്കുന്ന കാലത്ത് അവസരോചിതമായി ഫലിതം കൈമുതലാക്കി എഴുതിയ കവിത ഓട്ടന്‍ തുള്ളലിന്‍റെ രൂപത്തില്‍ അവതരിപ്പിക്കുകയുണ്ടായി.
'അധാര്‍മികരായ മനുഷ്യരേക്കാള്‍ എത്രയോ മഹത്വമുള്ളവര്‍ വളര്‍ത്തുജീവികള്‍' എന്നവര്‍ പാടിയത് ഇന്ന് എത്രയോ പ്രസക്തമാണ്. സ്വന്തം ഭവനത്തിലെ വളര്‍ത്തു ജീവികളും അവരുടെ ചേഷ്ടകളുമെല്ലാം വളരെ കൗതുകത്തോടെയും കൗശലത്തോടെയും അവര്‍ നോക്കി കണ്ടിരുന്നു.
ഒരു കവിത എഴുതാന്‍ എത്രദിവസം എടുക്കും എന്ന ചോദ്യത്തിന് അവസരവും അനുഭവവും കോര്‍ത്തിണക്കിയാണ് എഴുതുന്നതെന്ന് പറഞ്ഞു. സ്ക്കൂളിലെ ഭാവി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ എത്തിചേരണമെന്ന കുട്ടികളുടെ ആഗ്രഹത്തിന് സമ്മതം അറിയിച്ചു. കുട്ടികള്‍ക്കും കവിത എഴുതാന്‍ പ്രചോദനവും ആത്മ വിശ്വാസവും നല്‍കാന്‍ കവയത്രിക്ക് സാധിച്ചു. കുട്ടികള്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവും തികച്ചും വേറിട്ടൊരു പഠനാനുഭവവും ആയിരുന്നു ഇത്.






























ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...