Friday, March 6, 2020
SAFALYAM
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരള, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ വിഭാഗം കുട്ടികളുടെ ഒത്തുചേരലിന് അറക്കുളം ബി.ആര്.സി അവസരം ഒരുക്കി. ശയ്യാവലംബരായ നമ്മുടെ കുട്ടികളെ ഗൃഹാന്തരീക്ഷത്തിലെ 4 ചുവരുകള്‍ക്കപ്പുറം നിറം ചാലിച്ച പുതുസന്ദര്ഭങ്ങള് പ്രദാനം ചെയ്തുകൊണ്ട് കുട്ടികളുടെയും, രക്ഷിതാക്കളുടെയും ഒത്തുചേരലിന് സാഫല്യം 2019-2020 ലൂടെ സാധിച്ചു.
അറക്കുളം ബി.പി.ഒ മുരുകന് വി അയത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജലാലുദ്ദീന്‍, മെമ്പര്‍ അമ്മിണി ജോസ് എന്നിവര്‍ പങ്കെടുത്തു. ജനപ്രതിനിധികളുമായി പങ്കാളികള്‍ക്ക് സ്വന്തമായ ആശയവിനിമയം നടത്തുവാനും അവരുടെ ആവശ്യങ്ങള്‍ രേഖാമൂലം അറിയിക്കുവാനും സാധിച്ചു. റിസോഴ്സ് ടീച്ചര്‍ വി.കെ സിന്ധുമോള്‍ സെഷന് നയിച്ചു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും സര്‍ഗ്ഗാത്മക ശേഷി സ്വതന്ത്രമായി പ്രകടിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുകയും, പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും വേദിയില്‍ വെച്ച് സമ്മാനദാനം നടത്തുകയും ചെയ്തു.

Subscribe to:
Posts (Atom)
ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം
കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...

-
. ഗണിതത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഗണിതവിജയം(ഗണിതപരിപോഷണ...
-
അറക്കുളം ബി.ആര്.സിയുടെ പരിധിയില്‍ വരുന്ന ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജ...
-
ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നൈതികം എന്ന പേരില്‍ ഡയറ്റിന്റെയും, എസ്.എസ്.കെ യുടെയും നേതൃത്വത്തില്‍ നടന്ന ഏകദിന ട്രെയ...