Tuesday, June 25, 2019

STEP II 2019-20

ആദിവാസി മേഖലയിലെ കുട്ടികളുടെ സമ്പൂര്‍ണ്ണ സ്ക്കൂള്‍ പ്രവേശനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ സ്റ്റെപ്പ് 2 അറക്കുളം ബി.ആര്‍.സി യുടെ പരിധിയില്‍ നല്ല രീതിയില്‍ നടന്നു. ആദ്യമായി  ആദിവാസി മേഖലയില്‍ നിന്നും എസ്.എസ്.എല്‍.സി പാസായ കുട്ടികളുടെ പ്ലസ് ടു പ്രവേശനം ഉറപ്പാക്കുന്നതിന് കുടികള്‍ കേന്ദീകരിച്ച് വിവരശേഖരം നടത്തുകയും, അപേക്ഷിക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്തി കുട്ടികളുടെ സ്ക്കൂള്‍ പ്രവേശനത്തിനാവശ്യമായ ഓണ്‍ലൈന്‍ രജിസ്ട്രേഷന് അവരെ സഹായിക്കുകയും ചെയ്തു.

PREVESHNOLSAVAM 2019-20






ബ്ലോക്ക് തലം

2019-20 അധ്യയനവര്‍ഷത്തെ അറക്കുളം ബി.ആര്‍.സി യിലെ സ്ക്കൂള്‍ പ്രവേനോത്സവത്തിന്‍റെ ബ്ലോക്ക് തല ഉദ്ഘാടനം  തുടങ്ങനാട് എസ്.റ്റി .എല്‍.പി.എസ് സ്ക്കൂളില്‍ വെച്ച് ജൂണ്‍ 6-ാം തീയതി വളരെ വര്‍ണ്ണാഭമായ പരിപാടികളോടെ നടന്നു. ചെണ്ടമേളം, താലപൊലി, പ്രവേശനോത്സവഗാനം എന്നിവയുടെ അകമ്പടിയോടെ നവാഗതരെ സ്ക്കൂളിലേയ്ക്ക് എതിരേറ്റത്.പരിപാടിയുടെ ഉദ്ഘാടനം മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുട്ടിയമ്മ മൈക്കിള്‍ നിര്‍വ്വഹിച്ചു. റവ. ഫാ തോമസ് പുല്ലാട്ട് അധ്യക്ഷനായി. അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി രാജു, സമഗ്രശിക്ഷാ അറക്കുളം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ മുരുകന്‍ വി അയത്തില്‍, ഡയറ്റ് ഫാക്വല്‍റ്റി ഷാമോന്‍ ലൂക്ക്, ഫാ. ഫ്രാന്‍സിസ് മാട്ടേല്‍,  സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്  സി. നൈസി എന്നിവര്‍ പ്രസംഗിച്ചു.

പഞ്ചായത്ത് തലം പ്രവേശനോത്സവം നടത്തിയ സ്ക്കൂളുകള്‍

അറക്കുളം പഞ്ചായത്ത്    - എസ്.ജെ.എല്‍.പി.എസ് കാഞ്ഞാര്‍
വാഴത്തോപ്പ് പഞ്ചായത്ത്  - ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി
കുടയത്തൂര്‍ പഞ്ചായത്ത്  - ജി.എന്‍.എല്‍.പി കുടയത്തൂര്‍
മുട്ടം പഞ്ചായത്ത്           - എസ്.റ്റി.എല്‍.പി.എസ് തുടങ്ങനാട്

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...