Tuesday, March 19, 2019

GANITHA VIJAYAM

.




















ഗണിതത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഗണിതവിജയം(ഗണിതപരിപോഷണ പ്രോഗ്രാം) എസ്.എം.യു.പി.എസ് മണിപ്പാറ സ്ക്കൂളില്‍  12 ദിവസങ്ങളിലായി നടന്നു. ഓരോ ദിവസവും 3 പ്രവര്‍ത്തനങ്ങള്‍ വീതമാണ് നടത്തിയത്. ഗണിതത്തില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന ശേഷികളായ സങ്കലനം, ഗുണനം, ഹരണം, വ്യവകലനം എന്നീ ചതുഷ്ക്രിയകള്‍ മനസ്സിലാക്കുന്നതിനും, കളിയിലൂടെ കുട്ടികളില്‍ ഗണിതം രസകരമായി അനുഭവപ്പെടുന്നതിനുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 80%  കുട്ടികളും സങ്കലനത്തിലും ,ഗുണനത്തിലും ശേഷി നേടുകയുണ്ടായി. ഹരണവും, വ്യവകലനലനവും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്. വര്‍ക്ക് ഷീറ്റ് ഭംഗിയായി പൂര്‍ത്തിയാക്കി.

Thursday, March 14, 2019

MABETTI (PINK BOX)








അറക്കുളം ഉപജില്ലയിലെ 7 സ്ക്കൂളുകളില്‍ മാം ബേട്ടി പിങ്ക് ബോക്സ് ക്ലാസ്സുകള്‍ നടന്നു.
ډ    ജി.എച്ച്.എസ് മുട്ടം
ډ    എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്
ډ    എസ്.ജി.യു.പി.എസ് വെണ്‍മണി
ډ    എസ്.റ്റി.യു.പി.എസ് അറക്കുളം
ډ    ജി.എച്ച്.എസ് കുടയത്തൂര്‍
ډ    സി.എം.എസ് എച്ച്.എസ് കൂവപ്പള്ളി
ډ    എസ്.ജി.യു.പി.എസ് മൂലമറ്റം

SARGAVIDYALAYAM









പ്രാദേശിക വിദഗ്ധരുടെ സഹായത്തോടെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വ്യക്തിഗത ശ്രദ്ധ നല്‍കി കരിപ്പലങ്ങാട് ഗവ. ട്രൈബല്‍ യു.പി.സ്ക്കൂളില്‍ സര്‍ഗ്ഗവിദ്യാലയപദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന പ്രോജക്ട് ആണ് സര്‍ഗ്ഗസല്ലാപം.
പദ്ധതി പ്രകാരം 20 കുട്ടികള്‍ ആണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇത് 2 കേന്ദ്രങ്ങളിലായി നടത്തിവരുന്നു. തുമ്പിച്ചിയിലും, നാടുകാണിയിലുമാണ് ഇവര്‍ ക്ലാസുകള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. തുമ്പച്ചിയില്‍ ശ്രീമതി ഷാന്‍റി രാജേഷും, നാടുകാണി കേന്ദ്രത്തില്‍ ശ്രീമതി മഞ്ജു രവീന്ദ്രനുമാണ്.
ദിവസവും ഒരുമണിക്കൂര്‍ സ്ക്കൂള്‍ സമയത്തിനുശേഷം കുട്ടികളുടെ വീടിനടത്തുള്ള കേന്ദ്രങ്ങളില്‍ ക്ലാസ് നടത്തി വരുന്നു. കുട്ടികളുടെ പശ്ചാത്തലങ്ങള്‍ മനസ്സിലാക്കി കുട്ടികളില്‍ പഠന താല്പര്യം ജനിപ്പിച്ച് അവരുടെ നിലവാരത്തിനനുസരിച്ച് കുട്ടിയെ കേന്ദ്രീകരിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു. വായനയ്ക്കും, ലേഖനത്തിനും സര്‍ഗ്ഗാത്മകതയ്ക്കും പ്രാധാന്യം നല്‍കുന്നു. കഥ, കവിതകള്‍ എഴുതന്നിതിനും ചൊല്ലുന്നതിനുതകുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു. ഇത് സ്ക്കൂള്‍ കോര്‍ഡിനേറ്റര്‍ വിലയിരുത്തുകയും  വേണ്ടനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
അക്ഷരചാര്‍ട്ടുകള്‍, വാക്യരചനകള്‍, വിവരണങ്ങള്‍, പതിപ്പുകള്‍എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു. പഠനയാത്രകളിലൂടെ കുട്ടികള്‍ പ്രാദേശികവിവരങ്ങള്‍ കണ്ടെത്തുന്നു. പരിസ്ഥിതി നിരീക്ഷണം നടത്തി പഠനപ്രവര്‍ത്തനങ്ങള്‍ നേരിട്ടുള്ള അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ വിവരിക്കുന്നു. എഴുതി അവതരിപ്പിക്കുന്നു. കോലുകളി, ചെണ്ടമേളം എന്നിവ പ്രദേശിക വിദഗ്ദ്ധരുടെ സഹായത്തോടെ പരിശീലിപ്പിക്കുന്നു.
ഡിസംബര്‍ മുതല്‍ ഫെബ്രവരി വരെയാണ് ഈ പദ്ധതിയുടെ കാലയളവ്. ഈ കാലയളവില്‍ കുട്ടികളുടെ വായന, ലേഖനം, സര്‍ഗ്ഗാത്മക കഴിവുകള്‍ എന്നിവ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
കണക്ക്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. കുട്ടികളില്‍ പഠനതാല്‍പര്യം വര്‍ദ്ധിപ്പിച്ച് പഠനപ്രവര്‍ത്തനങ്ങളില്‍ ക്ലാസിലെ മറ്റു കുട്ടികള്‍ക്കൊപ്പം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കും എത്താന്‍ കഴിയുന്നു എന്നത് സര്‍ഗ്ഗവിദ്യാലയം പദ്ധതിയുടെ നേട്ടമായി കരുതുന്നു. കുട്ടികളുടെ മികവുകള്‍ പഠനോത്സവത്തില്‍ അവതരിപ്പിക്കുകയും രക്ഷിതാക്കളെ കുട്ടികളിലുണ്ടായ മാറ്റം നേരിട്ടറിയാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.
സര്‍ഗ്ഗവിദ്യാലയം പദ്ധതി സ്ക്കൂളിന്‍റെ മുതല്‍ക്കൂട്ടായി SMC വിലയിരുത്തി.

Tuesday, March 5, 2019

SCHOOL TWINNING

അറിവിന്‍റേയും അനുഭവങ്ങളുടെയും പങ്കുവെയ്ക്കലുമായി ഐ.എച്ച്.ഇ.പി.ജി.എല്‍.പി.എസ് കുളമാവ്  സ്ക്കൂളും ജി.റ്റി.യു.പി.എസ് കരിപ്പലങ്ങാട്  സ്ക്കൂളും ഒത്തുചേര്‍ന്നു. വിദ്യാലയ കൂട്ടുചേരലിന്‍റെ ഭാഗമായി 27/02/2019-ന് രാവിലെ 10.30 ന് ജി.റ്റി.യു.പി.എസ് കരിപ്പലങ്ങാട് സ്ക്കൂളില്‍ നിന്നും 19 ആണ്‍കുട്ടികളും, 13 പെണ്‍കുട്ടികളും, അധ്യാപകരും, പി.ടി.എ, എം.പി.ടി.എ അംഗങ്ങളും ചേര്‍ന്നുള്ള സംഘം അയല്‍ സ്ക്കൂള്‍ സന്ദര്‍ശനത്തിനായി കുളമാവ് ഐ.എച്ച്.ഇ.പി സ്ക്കൂളിലേയ്ക്ക്  പുറപ്പെട്ടു. 10.45 ന് സംഘം കുളമാവ് സ്ക്കൂളില്‍ എത്തിചേര്‍ന്നു. അവിടുത്തെ എച്ച്.എം ഉം,അധ്യാപകരും, പി.ടി.എ അംഗങ്ങളും എന്നിവര്‍ ചേര്‍ന്നുള്ള ഊഷ്മളമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് പൊതുസമ്മേളനം നടന്നു. പൊതുസമ്മേളനത്തില്‍ എച്ച്.എം ശ്രീമതി. ആഷ്ലി പി.എസ് സ്വാഗതമോതി. പിന്നീട് കുട്ടികള്‍ പരസ്പരം പരിചയപ്പെട്ടു. ഉപഹാരമായി പേന നല്‍കി. തുടര്‍ന്നുള്ള ലഘുഭക്ഷണത്തിനുശേഷം ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പിന്നീട് ഇതിന്‍റെ അവതരണവും നടന്നു. ഉച്ചഭക്ഷണത്തിനുശേഷം രണ്ട് സ്ക്കൂളുകാരും ചേര്‍ന്നുള്ള ഫീള്‍ഡ് ട്രിപ്പും നടത്തി. സ്ക്കൂള്‍ ക്രമീകരിച്ചിരുന്ന സയന്‍സ് ലാബ്, ഗണിതലാബ്, ലൈബ്രറി, പ്രതിഭാകേന്ദ്രത്തിലെ ഉല്‍പ്പന്നങ്ങള്‍ മുതലായവ പരിചയപ്പെട്ടു.














ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...