Tuesday, January 29, 2019

PADANOLSAVAM DISTRICT LEVEL INAUGURATION (VENUE:GUPS PAINAVU,DATE:26/01/2019)











പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്‍റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ മികവുകള്‍ പൊതു സമൂഹത്തിനു വെളുപ്പെടുത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പും, സമഗ്ര സിക്ഷാ കേരളയും ചേര്‍ന്നു നടത്തിയ പഠനോത്സവം 2019 ഇടുക്കി ജില്ലാ തലം പൈനാവ് ഗവ. യു.പി.എസില്‍ വെച്ച് 26.01.2019 ന് നടത്തപ്പെട്ടു. ജില്ലാ തല ഉദ്ഘാടനം ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എം.എം മണി നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ ചെണ്ടകൊട്ടിയും, ബാന്‍റ് മേള അകമ്പടികളോടെയുമായിരുന്നു മന്ത്രിയെ വേദിയിലേക്ക് ക്ഷണിച്ചത്.  സമഗ്ര ശിക്ഷാ കേരളാ ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ ജോര്‍ജ് ഇഗ്നേഷ്യസ് സ്വാഗതം ആശംസിച്ചു. കുട്ടികള്‍ തങ്ങളുടെ വിവിധ കലാപരിപാടികള്‍ വളരെ സന്തോഷത്തോടെ വേദിയില്‍ അവതരിപ്പിക്കുകയാണ്ടായി.വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് റിന്‍സി സിബി അധ്യക്ഷയായ യോഗത്തില്‍ വിവിധ പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. രാധാകൃഷ്ണന്‍ പഠനോത്സവം പദ്ധതി വിശദീകരിച്ചു. സയന്‍സ് പാര്‍ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബാബു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.  പഠനോത്സവം പദ്ധതി രൂപരേഖ ബ്ലോക്ക് പഞ്ചായത്തംഗം ടിന്‍റു സുഭാഷ് പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ ജയശ്രീ വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍, അറക്കുളം എ.ഇ.ഒ കെ.വി രാജു, സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ. ശ്രീലത, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികള്‍ അവരുടെ പഠന മികവുകള്‍ പൊതു വേദിയില്‍ അവതരിപ്പിച്ചു.  സമഗ്ര ശിക്ഷാ കേരള അറക്കുളം ബി.പി.ഒ ശ്രീ മുരുകന്‍  വി. അയത്തിന്‍ പ്രസ്തുത ചടങ്ങില്‍ കൃതജ്ഞത രേഖപ്പെടുത്തി.  പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുന്നതിന്‍റെ ഭാഗമായി  നടത്തിയ പഠനോത്സവം പൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ  കേരളയും പൂര്‍ണ്ണ പിന്തുണ നല്‍കി.
ബി.ആര്‍.സി അറക്കുളത്തിന്‍റെ പരിധിയില്‍പെട്ട ആകെ 38 (എല്‍.പി, യു.പി) സ്കൂളുകളില്‍ 38 സ്കൂളുകളിലും പഠനോത്സവം നടന്നു.
കുട്ടികള്‍ക്ക്  പഠനം ഒരു ഉത്സവമായി കാണാന്‍ പേരുപോലെ തന്നെ പഠനോത്സവം സഹായിക്കുന്നു എന്നും, ഈ വേദി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകളെ വികസിപ്പിച്ചെടുക്കാന്‍ വളരെ സഹായകരമാണെന്നും മാതാപിതാക്കളും, അധ്യാപകരും അറിയിച്ചു.
പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുന്നതിന്‍റെ ഭാഗമായി  നടത്തിയ പഠനോത്സവം പൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ  കേരളയും പൂര്‍ണ്ണ പിന്തുണ നല്‍കി വരുന്നു.
 



PADANOLSAVAM


 GHS POOCHAPRA





 


IHEP GUPS MOOLAMATTOM



CMSLPS ADOORMALA





GLPS ELAPALLY

IHEP GUPS MOOLAMATTOM



GLPS MORKADU

SGUPS MOOLAMATTOM

STUPS ARAKULAM
SMLPS KAKOMBU

Thursday, January 24, 2019

IEDC TOUR (23/01/2019)







SUREELI HINDI -TEACHERS TRAINING

VENUE: SGHSS MOOLAMATTOM
  DATE:10/01/2019&11/01/2019                                                                                        







ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...